റിയാദിൽ നിന്നും മദീനയിലേക്കുള്ള യാത്രയിൽ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു രണ്ട് മലപ്പുറം സ്വദേശികൾ മരണപ്പെട്ടുറിയാദ്- ബുറൈദക്കടുത്ത് വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. അല്‍റാസിലെ നബ്ഹാനിയയില്‍ പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം.

മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നവരാണ് മരിച്ചത്.


ഹുറൈമലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. കുടുംബത്തിലെ മറ്റുളളവരെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ നിന് ഡിസ്ചാർജ് ചെയ്തു   

അൽറാസ് കെ.എം.സി.സി

പ്രസിഡന്റ് ശുഐബ്, ഉനൈസ

കെഎംസിസി പ്രസിഡന്റ് ജംഷീർ മങ്കട,

റിയാദ് കെഎംസിസി വെൽഫയർ വിംഗ്

ചെയർമാൻ സിദ്ദീഖ് തുവ്വൂർ എന്നിവർ

ബന്ധുക്കളെ സഹായിക്കാൻ രംഗത്തുണ്ട്.


Post a Comment

Previous Post Next Post