പിക്കപ്പ് വാനിടിച്ച്‌ കാല്‍നടയാത്രക്കാരന് ദാരുണാന്ത്യംകൊല്ലം  കോട്ടാരക്കര: കാല്‍നടയാത്രക്കാരനായ ഗൃഹനാഥന്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. കലയപുരം തൈപ്ലാംവിള വീട്ടില്‍ ജെ. ഡാനിയേല്‍ (76) ആണ് മരിച്ചത്.


ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കലയപുരം വള്ളക്കടവിലായിരുന്നു അപകടം നടന്നത്. നടന്നു പോവുകയായിരുന്ന ഡാനിയേലിനെ അമിത വേഗതയിലെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചിടുകയായിരുന്നു.


ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: ബിജു, ബിനു.

Post a Comment

Previous Post Next Post