ബസും, സ്കൂട്ടറും കൂട്ടിയടിച്ച് സ്ക്കൂട്ടർ യാത്രികർക്ക് പരിക്കേറ്റു.
 കണ്ണൂർ ചൊക്ലി. മേക്കുന്ന് ടൌണിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ (ഞായർ) മൂന്ന് മണിയോടെ ബസും, സ്കൂട്ടറും കൂട്ടിയടിച്ച് സ്ക്കൂട്ടർ യാത്രികർക്ക് പരിക്കേറ്റു.

സ്ക്കൂട്ടർ ഓടിച്ച മാനന്തേരി വണ്ണാത്തിമൂലയിലെ കെ.പ്രണവ്, നരവൂർ കക്കാട് പുതിയ പറമ്പിലെ സന്തോഷ് എന്നിവർക്കാണ് പരിക്ക്.

ഇതിൽ സന്തോഷിൻ്റെ തലക്ക് സാരമായി പരിക്കേറ്റു.

ഇരുവരേയും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.


 

Post a Comment

Previous Post Next Post