മലപ്പുറം സ്വദേശികളായ തീര്‍ത്ഥാടകരുടെ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു



 പത്തനംതിട്ട റാന്നി   പെരുനാട് മുറികൈയ്യന്‍ മുക്കിനു സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.

ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിവരികയായിരുന്ന മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്ന് പറയുന്നു. ഡ്രൈവര്‍ക്ക് സാരമായ പരുക്കുണ്ട്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കക്കാട് വാര്‍ഡ് മെമ്ബര്‍ അരുണ്‍ അനിരുദ്ധന്റെ നേതൃത്വത്തില്‍ പെരുനാട്, വടശേരിക്കര പൊലീസ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post