നെയ്യാറ്റിൻകരയിൽ ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് അപകടം; രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

 


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. തെങ്ങറത്തല സ്വദേശികളായ ജോബിന്‍ (22), ജഫ്രീന്‍ (19) എന്നിവരാണ് മരിച്ചത്.


ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം ഉണ്ടായത്. ലോറിയില്‍ തട്ടി നിയന്ത്രണംവിട്ട ബൈക്ക് റോഡില്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്.

റോഡില്‍ വളവില്‍ വച്ച് സിമന്റ് ലോറിയിലാണ് ബൈക്ക് തട്ടിയത്. ബൈക്കില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവിന് പരിക്കേറ്റിട്ടുണ്ട്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post