മലയാളി മാധ്യമ പ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനാപകടത്തില്‍ മരിച്ചു

 


തൃശ്ശൂർ : ഇരിങ്ങാലക്കുട പിടിയൂര്‍ സ്വദേശിയായ മാധ്യമ പ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനപകടത്തില്‍ മരിച്ചു. പടിയൂര്‍ സ്വദേശി വിരുത്തിപറമ്ബില്‍ നിവേദിത ആണ് മരിച്ചത് .

26 വയസായിരുന്നു ഹൈദരാബാദില്‍ ഇടിവി ഭാരത് ചാനലില്‍ മാധ്യമപ്രവര്‍ത്തക ആയിരുന്നു.ഇന്നലെ   രാവിലെ ജോലിക്കു പോകുമ്ബോള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ആണ് അപകടം.


റോഡ് മുറിച്ചുകടക്കുന്നതിനിടെ നിവേദിതയെ എതിരെ വന്ന കാര്‍ ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നേരത്തെ റിപ്പോര്‍ട്ടര്‍ ടിവി തൃശൂര്‍ ബ്യൂറോയില്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. വിരുത്തിപറമ്ബില്‍ സൂരജ് പിതാവാണ്. ബിന്ദുവാണ് അമ്മ. ശിവപ്രസാദ് സഹോദരനാണ്

.അതേസമയം ദില്ലിയില്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി മാധ്യമ പ്രവര്‍ത്തകന്‍റെ നില ഗുരുതരമായി തുടരുകയാണ്. കൈരളി ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ സിദ്ധാര്‍ഥ് ഭട്ടതിരിയാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. സൂറത്തില്‍ വെച്ചാണ് സിദ്ധാര്‍ത്ഥ് ട്രെയിനില്‍ നിന്ന് വീണത്. ദില്ലിയിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം നടന്നതെന്നാണ് വിവരം. സൂറത്തിലെ മഹാവീര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിദ്ധാര്‍ത്ഥിന്റെ ഇരുകാലുകളും അറ്റുപോയിട്ടുണ്ട്.

Post a Comment

Previous Post Next Post