മീനങ്ങാടിയിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു



വയനാട് : മീനങ്ങാടി മാർക്കറ്റ് റോഡിലെ കുളത്തിൽ വീണ് യുവാവ് മരിച്ചു. 

കണ്ണൂര്‍ എസ്എന്‍ കോളേജ് വിദ്യാര്‍ത്ഥിയും, ഹോക്കി താരവുമായ മീനങ്ങാടി വട്ടത്തുവയല്‍ ഉണ്ണികൃഷ്ണന്റെയും ഗീതയുടെയും മകന്‍ അക്ഷയ് ഉണ്ണികൃഷ്ണന്‍ (18) ആണ് മരിച്ചത്. 


3 മണിയോടെ അക്ഷയിയെ കാണാതായിരുന്നു.ഫോണും ചെരിപ്പും കുളത്തിന് സമീപം കണ്ടെത്തിയതിനെ തുടര്‍ന്ന് അച്ഛന്‍ ഉണ്ണികൃഷ്ണന്‍ നാട്ടുകാരെവിവരമറിയിക്കുകയായിരുന്നു.കല്‍പ്പറ്റയില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ബഷീറിന്റെ നേതൃത്വത്തിലും,

സുല്‍ത്താന്‍ ബത്തേരിയില്‍  നിന്ന്

ഓഫീസർ

സീനിയർ ഫയർ & റെസ്ക്യൂ

എൻ ബാലകൃഷ്ണന്റെ നേതൃത്വത്തിലും

ഫയർഫോഴ്സ് അംഗങ്ങളെത്തി 4.30

ഓടെ അക്ഷയിയ പുറത്തെത്തിച്ച്

ബത്തേരി താലൂക്ക്

ആശുപത്രിയിലേക്ക്

കൊണ്ടുപോയെങ്കിലും

മരിക്കുകയായിരുന്നു.


Post a Comment

Previous Post Next Post