മലപ്പുറം കോട്ടക്കൽ പുത്തൂർ ജങ്ഷനിൽ പെരിന്തൽമണ്ണ ഭാഗത്ത് നിന്നും സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ചു മറിഞ്ഞു അപകടം. ഇന്ന് വൈകുന്നേരം 4:45ഓടെ ആണ് അപകടം അപകടത്തിൽ 11ഓളം ആളുകൾക്ക് പരിക്ക് ലോറി ഡ്രൈവർ ഒഴികെ ആരുടെയും പരിക്ക് ഗുരുതരമല്ല പരിക്കേറ്റ 9പേരേ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലും രണ്ട് പേരേ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു പെരിന്തൽമണ്ണ ഭാഗത്ത് നിന്നും വരുന്ന ലോറി പുത്തൂർ ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു അപകടത്തിൽ 6ഓളം വൈദ്യുത പോസ്റ്റുകൾ തകരാറിലായി
ലോറി ഡ്രൈവറുടെ നില ഗുരുതരമായി തുടരുന്നു.
അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി തൂണുകളും, പോസ്റ്റുകളും തകർന്നതിനാൽ വൈദ്യുതി വിതരണം താറുമാറായി. പ്രദേശം സ്ഥിരം അപകടമേഖലയായതിനാൽ സൂചന ബോർഡുകൾ സ്ഥാപിക്കാനും അപകട കാരണത്തിന് സ്ഥിരം പരിഹാരം ആവശ്യപ്പെട്ടു നാട്ടുകാർ റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട്, പോലീസ്, MVD ഉദ്യോഗസ്ഥർ, പ്രദേശത്തെ ജനപ്രതിനിധികൾ തുടങ്ങിയവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്യാമെന്ന ധാരണയിൽ ഉപരോധം അവസാനിപ്പിച്ചു. പ്രദേശത്ത് ഇപ്പോൾ ഗതാഗത .പുനസ്ഥാപിച്ചു
