കൊല്ലം : ശാസ്താംകോട്ട ഭരണിക്കാവ് ജംഗ്ഷന് സമീപം നടന്ന വാഹനാപകടത്തില്‍ യുവാവ് മരിച്ചു.
മൈനാഗപ്പള്ളി അഞ്ചുതുണ്ടില്‍ വീട്ടില്‍ അന്‍സാര്‍(46) ആണ് മരിച്ചത്.
പത്മാവതി ഹോസ്പിറ്റലിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. അന്‍സാറിന്റെ സ്കൂട്ടറില്‍ മീന്‍ കയറ്റിവന്ന പിക് അപ് വാഹനം ഇടിക്കുകയായിരുന്നു.
ആദ്യം ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലുംജീവന്‍ രക്ഷിക്കാനായില്ല.മൈനാഗപള്ളിയില്‍ അഞ്ചു തുണ്ടില്‍ ഒപ്റ്റിക്കല്‍സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു.
