തൃശ്ശൂർ കോടകര: ദേശീയപാത നെല്ലായിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വരന്തരപ്പിള്ളി പള്ളിക്കുന്ന് ചീനാന്‍ ദേവസിയുടെ മകന്‍ സഞ്ജു(35)വാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെ ആയിരുന്നു അപകടം നടന്നത്. എളനാട് പാല്‍ കമ്ബനിയിലെ ഡ്രൈവറാണ് സഞ്ജു. ഗോഡൗണില്‍ വണ്ടിയെത്തിച്ച ശേഷം വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം.
മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: എല്‍സി. സഹോദരങ്ങള്‍: സനു, സബിത.
