നെയ്യാറ്റിൻകര: ചെമ്പൂരിൽ നിർമ്മാണത്തിലിരുന്ന ഓഡിറ്റോറിയം തകർന്നുവീണു.ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ബഥേൽ എന്ന ഓഡിറ്റോറിയം ആണ് തകർന്നത്. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. സതീഷ് കുമാർ, സുരേഷ് കുമാർ, സുധീഷ് കുമാർ നളിനകുമാർ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.