കോളേജിന്റെ മതിൽ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു



തിരുവനന്തപുരം: സെന്റ് സേവിയേഴ്സ് കോളേജിൻറെ മതിലിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. സെന്റ് സേവിയേഴ്സ് കോളേജിന് സമീപം താമസിക്കുന്ന അനശ്വരയിൽ കാർമൽ ഏണസ്‌റ്(65) ആണ് മരിച്ചത്. ഇന്ന് വെളുപ്പിനെ 5:30ന് ആയിരുന്നു സംഭവം. വീടിനു പുറകിലെ അടുപ്പിൽ ചോറു വയ്ക്കാനുള്ള തയ്യാറെടുപ്പിനിടെ സെന്റ് സേവ്യേഴ്സ് കോളേജിന്റെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.. മഴയിൽ കുതിർന്ന ആറടിയോളം ഉയരത്തിലുള്ള മതിലാണ് തകർന്ന് വീണത്. ഉടൻ തന്നെ അയൽവാസികൾ ചേർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: പരേതനായ ഏണസ്‌റ് മക്കൾ: ലിൻസി, ഷൈജ, ഷിജിൻ.

Post a Comment

Previous Post Next Post