അടിമാലി: ആയിരം ഏക്കറിന് സമീപം 14കാരി തൂങ്ങിമരിച്ചു. വീട്ടുകാർ ഫോൺ നൽകാത്തതിലും ശകാരിച്ചതിലുമുള്ള മനോവിഷമത്തിലാണ് പെൺകുട്ടി കടുംകൈ ചെയ്തത് എന്നാണ് റിപ്പോർട്ട്. വൈകുന്നേരം പെൺകുട്ടി തനിക്ക് ഒരാളെ വിളിക്കാൻ ഉണ്ടെന്ന് മൊബൈൽ വേണമെന്ന് സഹോദരിയോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ആരെയും വിളിക്കണ്ട എന്ന് പറഞ്ഞ് സഹോദരി ആവശ്യം തള്ളി. ഈ സമയം മാതാവ് വീട്ടിൽ ഇല്ലായിരുന്നു. താമസിയാതെ മാതാവ് വീട്ടിലെത്തിയ സമയം പെൺകുട്ടി മൊബൈൽ ആവശ്യപ്പെട്ട കാര്യം സഹോദരി മാതാവിനെ അറിയിച്ചു. തുടർന്ന് മാതാവ് പെൺകുട്ടിയെ ശകാരിക്കുകയും സഹോദരിയുടെ നിലപാടിനെ പിൻ താങ്ങുകയും ചെയ്തു. കുറച്ചുനേരം നിശബ്ദതയായിരുന്ന പെൺകുട്ടി മുറിയിൽ കിടന്നിരുന്ന സ്റ്റൂൾ എടുത്ത് പുരയിടത്തിലേക്ക് പോവുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തെ കൊക്കോ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരൂഹതകൾ ഇല്ലെന്നും മനോവിഷമത്തിൽ ആണ് പെൺകുട്ടിയെ ജീവനുടുക്കിയത് എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.
