തലക്കാട് തലൂക്കരയില്‍ പിതാവും മകനും തര്‍ക്കം ; പിതാവ് വീടിന് തീയിട്ടു

 



മലപ്പുറം തിരൂർ തലക്കാട് പഞ്ചായത്തില്‍ തലൂക്കരയില്‍ വീടിന് തീയിട്ടതായി പരാതി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മകൻ ജോലിക്ക് പോയതിന് പിന്നാലെ പെട്രോളുമായെത്തിയ 60 കാരൻ മുറിയിലേക്ക്പെട്രോൾ ഒഴിച് തീയിടുകയായിരുന്നു . തലക്കാട് പഞ്ചായത്ത് തലൂക്കര എകെജി സെന്‍െറര്‍ ബസ്സ്റ്റോപ്പിന് സമീപത്തുള്ള മണ്ണത്ത് അപ്പുവിന്‍െറ വീടിനാണ് തീയിട്ടത്. വീടിന്‍െറ വാതിലുകള്‍ക്ക് സാരമായ കേടുപറ്റി.

ബാബുവിന്‍െറ പിതാവ് അപ്പുവാണ് സംഭവത്തിന് പിന്നിൽ . ബാബുവും കുടുംബവും ഇവിടെ താമസിച്ചു വരുന്നതിന്റെ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. അപ്പു മംഗലത്തുള്ള മകളുടെ വീട്ടിലാണ് താമസിച്ചു വരുന്നത്. സംഭവം നടക്കുന്ന സമയത്ത് ബാബുവിന്റെ മക്കളും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നു . ഇവർ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു . ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. തിരൂർ പോലീസ് സംഭവസ്ഥലത്തെത്തി .

Post a Comment

Previous Post Next Post