അകലാട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: മത്സ്യ വിൽപനക്കാരനായ ബൈക്ക് യാത്രികന് പരിക്ക്.

 


തൃശ്ശൂർ  ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അകലാട് ഖാദിരിയ പള്ളിക്ക് സമീപത്ത് വെച്ച് ഇന്ന് കാലത്ത് 8.15 ഓടെ KL 07 CQ 2982 കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

 അപകടത്തിൽ പരിക്കുപറ്റിയ ബൈക്ക് യാത്രികൻ അകലാട് മൊയ്തീൻപള്ളി സ്വദേശി പുതുവീട്ടിൽ ഹംസ (60)എന്നവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കുന്നംകുളം മാർക്കറ്റിൽ നിന്നും വിൽപ്പനക്കായുള്ള മത്സ്യവുമായി ചാവക്കാട് വഴി അകലാട് ഭാഗത്തേക്ക് ബൈക്കിൽ വരുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്നും വന്നിരുന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു.


ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ് 

 നബവി ആംബുലൻസ്

 9745 00 99 77

Post a Comment

Previous Post Next Post