ബെംഗളൂരുവില്‍ ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച്‌ 2 മലയാളി യുവാക്കള്‍ മരിച്ചു



ബഗളൂരു; ബൈക്ക് പിക്കപ്പിന്റെ പിന്നിലിടിച്ച്‌ 2 മലയാളി യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ പാലക്കാട് മണ്ണാര്‍ക്കാട് കൊട്ടേപ്പാടം കച്ചേരിപറമ്ബ് വെട്ടുകളത്തില്‍ സൈതലവിയുടെ മകന്‍ സമീനുള്‍ ഹഖ് (27), കുടക് പോളിബെട്ട സ്വദേശി ഹമീദിന്റെ മകന്‍ മുഹമ്മദ് ആദില്‍ (24) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി റിങ് റോഡില്‍ സുമനഹള്ളിയിലാണ് അപകടം. സമീനുള്‍ ഹഖിന്റെ ബന്ധു മരിച്ചതറിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് ടെര്‍മിനലിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.


മുഹമ്മദ് ആദിലാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരും തല്‍ക്ഷണം മരിച്ചു. മൃതദേഹം വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കോണ്ടുപോയി. സുമനഹള്ളിയിലെ ചെരുപ്പ് കമ്ബനി ഗോഡൗണിലെ ജീവനക്കാരാണ് ഇരുവരും. സമീനുള്‍ ഹഖിന്റെ മാതാവ്: ആയിഷ. സഹോദരങ്ങള്‍: റിയാസുദ്ദീന്‍, മുഹമ്മദ് ഫാറൂഖ്, യഹിയ ഹുസൈന്‍, ആരിഫത്ത്. മുഹമ്മദ് ആദിലിന്റെ മാതാവ് സാജിദ. സഹോദരങ്ങള്‍: ഷംന, ഷഹ്ന

Post a Comment

Previous Post Next Post