തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത ചുവന്നമണ്ണിൽ കാർ
ഇടിച്ചുണ്ടായ അപകടത്തിൽ വടക്കുംപാടം
തറയിൽ വീട്ടിൽ നാരയണൻ മരിച്ചു.
ചുവന്നമണ്ണ് സെന്ററിലെ വർക്ക് ഷോപ്പ്
ഉടമയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന്
മണിയോടെയാണ് അപകടം നടന്നത്.
ദേശീയപാത കുറുകെ കടക്കുന്നതിനിടയിൽ
തൃശൂർ ഭാഗത്ത് നിന്നും വരികയായിരുന്ന
ഇന്നോവ കാർ ഇടിച്ചാണ് അപകടം. ഉടനെ
നാട്ടുകാർ ചേർന്ന് പട്ടിക്കാട് സ്വകാര്യ
ആശുപത്രിയിലും തുടർന്ന് തൃശൂർ ജില്ലാ
ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല. ശബരിമല ദർശനം
കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്ന
ആന്ധ്രപ്രദേശ് ഗുണ്ടൂർ സ്വദേശികൾ
സഞ്ചരിച്ചിരുന്ന കാറാണ് നാരായണനെ
ഇടിച്ചത്. പീച്ചി എസ്ഐ എ.ഒ ഷാജുവിന്റെ
നേതൃത്വത്തിലുള്ള പോലീസ് സംഘം
സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് 👇
PEECHI AMBULANCE SERVICE 🚑 MOBILE FREEZER & ICU AMBULANCE SERVICE തൃശ്ശൂർ പട്ടിക്കാട്
9656701101 , 9496307101
