അടൂരിൽ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ കാറിന് തീപിടിച്ചു; യാത്രക്കാരന് ഗുരുതര പരുക്ക്



പത്തനംതിട്ട:ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ കാറിന് തീപിടിച്ചു. കാറില്‍ സഞ്ചരിച്ച കൊട്ടാരക്കര ശ്രീശൈലം ജയചന്ദ്രന് പരൂക്കേറ്റു.അടൂര്‍ വടക്കടത്ത്കാവ് നടക്കാവ് ജംഗ്ഷനിലാണ് സംഭവം.

അടൂരില്‍നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി അടൂരിലേക്ക് വരികയായിരുന്ന കാറുമായാണ് കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശത്ത് തീ ഉയര്‍ന്നെങ്കിലും നാട്ടുകാര്‍ അണച്ചു.അഗ്‌നി രക്ഷാസേന എത്തി ഹൈഡ്രോളിക് കട്ടര്‍, റോപ്പ് എന്നിവ ഉപയോഗിച്ചാണ് ജയചന്ദ്രനെ രക്ഷപെടുത്തിയത്. പരുക്കേറ്റ ജയചന്ദ്രനെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post