തൃശ്ശൂർ കണ്ണാറ കമ്പനിപ്പടിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരിക്കും
സൈക്കിൾ യാത്രക്കാരനും, ബൈക്ക്
യാത്രികനും പരിക്കേറ്റു. സാരമായി പരിക്കേറ്റ
ഉഴുന്നുംപുറം സണ്ണിയുടെ ഭാര്യ ഗ്രേസിയെയും
ബൈക്ക് യാത്രക്കാരൻ വീണ്ടശ്ശേരി
അറങ്ങാശ്ശേരി റപ്പായിയെയും തൃശ്ശൂർ
ജൂബിലി മിഷൻ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ലോട്ടറി വിൽപ്പനക്കാരനാണ്
റപ്പായി. ശാന്തിനഗറിൽ താമസിക്കുന്ന
സൈക്കിൾ യാത്രക്കാരൻ രാജന് കാലിന്
പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ
ആറുമണിയോടെയാണ് അപകടം നടന്നത്.
കമ്പനിപ്പടിയിലുള്ള ആർസി പള്ളിയിലേക്ക്
നടന്നുവരികയായിരുന്ന ഗ്രേസിയെയും,
ജോലിക്ക് പോവുകയായിരുന്ന രാജനെയും
കണ്ണാറ ഭാഗത്ത് നിന്നും വന്ന
ഇടിച്ചാണ് അപകടം.ബൈക്ക്
അപകടത്തിൽ പെടാൻ ഉണ്ടായ കാരണം
വ്യക്തമല്ല. പട്ടിക്കാട് നിന്നും 108
ആംബുലൻസ് എത്തിയാണ് പരിക്കേറ്റവരെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് 👇
PEECHI AMBULANCE SERVICE 🚑 MOBILE FREEZER & ICU AMBULANCE SERVICE തൃശ്ശൂർ പട്ടിക്കാട്
9656701101 , 9496307101
