തിരുവനന്തപുരം: ഓടികൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി തെറിച്ചുവീണിട്ടും ബസ് നിര്‍ത്താതെ ഡ്രൈവര്‍.
ഇന്നലെ ആണ് നെയ്യാറ്റിന്‍കര ടി ബി ജംഗ്ഷന് സമീപത്ത് വെച്ച് കളിയിക്കാവിള ബസില്‍ വിദ്യാര്‍ത്ഥിനി തെറിച്ചുവീണത്. നെയ്യാറ്റിന്‍കര അരങ്ക മുകള്‍ സ്വദേശി മന്യയാണ് അപകടത്തില്‍ പെട്ടത്. പെണ്‍കുട്ടി വീണിട്ടും ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാരായില്ല. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പാറശ്ശാല വനിതാ ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മന്യ.
സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നിരവധി അപകടങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താമരശ്ശേരി ചുരത്തില്‍ ട്രാവലറിനു തീപ്പിടിച്ച് അപകടമുണ്ടായി. ആറാം വളവില്‍ വെച്ചാണ് ട്രാവലറിനു തീപ്പിടിച്ചത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. വയനാട് ലക്കിടിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. സുല്‍ത്താന്‍ ബത്തേരി മാതമംഗലം സ്കൂളിലെ കുട്ടികളുമായി എറണാകുളത്തേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തില്‍ പെട്ടത്. കുട്ടികള്‍ സുരക്ഷിതരാണ്. പട്ടാമ്ബി തെക്കുംമുറി വളവില്‍ നിയന്ത്രണം വിട്ട് ചരക്ക് ലോറി മറിഞ്ഞ് അപകടമുണ്ടായി. പുലര്‍ച്ചെ അഞ്ച് മണിയോടയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ആളപായമില്ല.
