മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി'; കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് പൊലീസ്

 


മംഗ്‌ളുരു : കുടുംബവഴക്കിനെ തുടര്‍ന്ന് മൂന്ന് കുട്ടികളെ കൊലപ്പെടുത്തി യുവതി വീട്ടില്‍ തൂങ്ങിമരിച്ചതായി പൊലീസ് പറഞ്ഞു.

മാണ്ഡ്യ ജില്ലയില്‍ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മദ്ദൂര്‍ ടൗണിലെ ഹോളെ ബീഡിയില്‍ താമസിക്കുന്ന ഉസ്ന കൗസര്‍ (30), മക്കളായ ഹാരിസ് (ഏഴ്), ആലിസ (നാല്), ഫാത്വിമ (രണ്ട്) എന്നിവരാണ് മരിച്ചത്.


കാര്‍ മെകാനിക്കായ അകീലാണ് ഉസ്ന കൗസറിന്റെ ഭര്‍ത്താവ്. യുവതി മദ്ദൂര്‍ ടൗണിലെ നഴ്സിംഗ് ഹോമിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. വ്യാഴാഴ്ച രാത്രി മക്കള്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം യുവതി ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post