തിരുവനന്തപുരം ദേശീയപാതയിൽ നീണ്ടകര താലൂക്ക് ആശുപത്രിക്കു സമീപം അമ്മയുടെ കണ്‍മുന്നില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ പതിമൂന്നുകാരി മരിച്ചു



തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ പതിമൂന്നുകാരി മരിച്ചു. നീണ്ടകര പുത്തന്‍തുറ പരേതനായ അനിമോന്‍ ഡോണ ചന്ദ്രന്‍ ദമ്ബതികളുടെ മകള്‍ അനഘയാണ് മരിച്ചത്. അനിമോന്റെ സഹോദരന്റെ മകള്‍ സ്വാസിക (6) പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നു.


26 ന് രാത്രി ഒമ്ബത് മണിയോടെയായിരുന്നു അപകടം. അമ്മയുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു അപകടം നടന്നത്. നീണ്ടകര താലൂക്ക് ആശുപത്രിക്കു സമീപമുളള ദേശീയപാതയിലാണ് അപകടം നടന്നത്. വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഇരുവര്‍ക്കും സാരമായി പരുക്കേറ്റിരുന്നു. തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ അനഘ മരിക്കുകയായിരുന്നു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അനഘ.

Post a Comment

Previous Post Next Post