ബംഗളൂരുവില്‍ അപകടത്തില്‍ മലയാളി ബാലിക മരിച്ചു



തൊടുപുഴ: ബംഗളൂരുവിലുണ്ടായ സ്‌കൂട്ടറപകടത്തില്‍ മലയാളി ബാലിക മരിച്ചു. തെന്നത്തൂര്‍ തലയ്ക്കല്‍ അഡ്വ. പോള്‍സണ്‍ ജോസിന്‍റെ (ബംഗളൂരു) മകള്‍ ആഞ്ജലീന (6) ആണ് മരിച്ചത്.

ഇന്നലെ രാവിലെയാണ് അപകടം. 


ബംഗളൂരു കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ആഞ്ജലീന പിതാവിനോടൊപ്പം സ്‌കൂളിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ എതിര്‍ദിശയില്‍നിന്നു വന്ന വാഹനം ഇവരുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ആഞ്ജലീനയുടെ ദേഹത്തുകൂടി മറ്റൊരു വാഹനം കയറിയിറങ്ങി തത്ക്ഷണം മരണമടയുകയായിരുന്ന

. ഇന്നു രാവിലെ തൊടുപുഴ തെന്നത്തൂരിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകുന്നേരം നാലിന് തെന്നത്തൂര്‍ ഫാത്തിമമാതാ പള്ളിയില്‍ സംസ്‌കരിക്കും. മാതാവ് അഞ്ജു ജോണ്‍ (ബിഇഎല്‍ ബംഗളൂരു) നെടിയശാല മൂലശേരില്‍ കുടുംബാംഗം. സഹോദരി: കരോളിന്‍

Post a Comment

Previous Post Next Post