പെരുമ്ബാവൂരില്‍ പ്ലൈവുഡ് കമ്ബനിയില്‍ തീപിടുത്തം : തീ അണച്ചത് നാല് ഫയര്‍ യൂണിറ്റെത്തി
പെരുമ്ബാവൂരില്‍ പ്ലൈവുഡ് കമ്ബനിയില്‍ വന്‍ തീപിടുത്തം. കീഴില്ലം ത്രിവേണിയിലെ ഫാല്‍കന്‍സ് ഇന്‍ഡസ് പ്ലൈവുഡ് കമ്ബനിയിലാണ് തീപ്പിടുത്തമുണ്ടായത്.
സ്ഥാപനത്തില്‍ തൊഴിലാളികള്‍ ആരും കുടുങ്ങിയിരുന്നില്ല.
തുടക്കത്തില്‍ രണ്ട് ഫയര്‍ ഫോഴ്‌സ് യുണിറ്റ് എത്തിയാണ് തീയണക്കാന്‍ ശ്രമിച്ചത്. അഗ്നിശമന സേന അടുത്ത സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമം നടത്തുന്നതിനിടയില്‍ മൂവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ യൂണിറ്റ് വരാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് കൂടി സ്ഥലത്ത് എത്തിയാണ് തീ അണച്ചത്.
