അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം ആദിവാസി യുവാവ് കൊല്ലപ്പെട്ടു



അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ഷോളയൂര്‍ ഊത്തുകുഴി ഊരില്‍ ആദിവാസി യുവാവിനെ കാട്ടാന കൊലപെടുത്തി.

ലക്ഷ്മണന്‍ എന്നയാളാണ് മരിച്ചത്. 45 വയസായിരുന്നു. ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.


കുറച്ച്‌ ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു പുലര്‍ച്ചെ 5 മണിയോടെയാണ് ലക്ഷ്മണന് നേരെ ആക്രമണമുണ്ടായത്.

രാവിലെ ശുചിമുറിയിലേക്ക് പോകാന്‍ വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞ നാല് മാസത്തിനിടെ അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ലക്ഷ്മണന്‍.

Post a Comment

Previous Post Next Post