നിയന്ത്രണം വിട്ട് മറിഞ്ഞ പിക്ക് അപ് വാനിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം



കൊട്ടാരക്കര: നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞ പിക്ക് അപ് വാനിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.

വെണ്ടാര്‍ പൊങ്ങന്‍പാറ മണിമംഗലത്ത് വീട്ടില്‍(ആഴാന്തക്കാല) രവീന്ദ്രന്‍പിള്ള (65) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷൈലജ (56)യ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ കൊട്ടാരക്കര പുത്തൂര്‍ റോഡില്‍ കോട്ടാത്തല പത്തടി ജംഗ്ഷനു സമീപമായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തു നിന്നും വരികയായിരുന്ന ദമ്ബതിമാര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് എതിര വന്ന പിക്ക്‌അപ് വാന്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പിക്ക് അപ് വാനിനടിയില്‍പെട്ട രവീന്ദ്രന്‍പിള്ള സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.

മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍: അരുണ്‍ രാജ്, രജിന. മരുമകന്‍: സുധി.

Post a Comment

Previous Post Next Post