കോട്ടയം: ഈരാറ്റുപേട്ടയില്‍ മദ്യപിച്ച് വാഹനമോടിച്ച്, 6 വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച കോട്ടയം നടക്കല്‍ സ്വദേശി യാസീനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഈരാട്ടുപേറ്റ ടൗണില്‍ വെള്ളിയാഴ്ച രാത്രി 9.30നാണ് സംഭവമുണ്ടായത്. അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റിരുന്നു.
യാസീന്‍റെ കാര്‍ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായെങ്കിലും പൊലീസ് എത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. പരുക്കേറ്റ ഒരാളെ പാലായിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
