തിരുവനന്തപുരത്ത് മൂന്നിടങ്ങളിലായി കടലില്‍ അപകടം. ഒരാള്‍ മരിച്ചു. തുമ്ബ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ(38) ആണ് മരിച്ചത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കടലില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
തിരുവനന്തപുരം പുത്തന്‍തോപ്പില്‍ രണ്ടുപേരെയും അഞ്ചുതെങ്ങ് മാമ്ബള്ളിയില്‍ ഒരാളെയും കാണാതായി. വൈകിട്ട് കടലില്‍ കുളിക്കാനിറങ്ങിയ ശ്രേയസ് (16) സാജിദ് (19) എന്നിവരെയാണ് പുത്തന്‍തോപ്പില്‍ കാണാതായത്. അഞ്ചുതെങ്ങില്‍ മാമ്ബള്ളി സ്വദേശി സാജന്‍ ആന്റണിയെയും (34) കാണാതായി. ഇവര്‍ക്കായി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്
