കുന്നംകുളത്ത് ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം, രണ്ട്പേർ ഗുരുതരാവസ്ഥയിൽ



തൃശ്ശൂർ  കുന്നംകുളം ചൂണ്ടലിൽ ടൂറിസ്റ്റ് ബസ്സും ലോറിയും കൂടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ ഗുരുതര പരിക്ക്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാധവി ട്രാവൽസിന്റെ ബസ്സ് നിയന്ത്രണം വിട്ട് എതിർ ദിശയിലേക്ക് കയറി വന്ന് മൂവാറ്റു പുഴയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ചമയം ഇവൻറിന്റെ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് അപകടം. കുന്നംകുളം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. 108 ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ ജിജിൻ, ബസ്സിലെ യാത്രക്കാരനായ കൊല്ലം സ്വദേശി പ്രവീൺ എന്നിവർക്കാണ് പരിക്കേറ്റത്. ബസ്സ് ഡ്രൈവർ ഉറങ്ങിയതാണ് അവകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ എമർജൻസി ഡോർ പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.

Post a Comment

Previous Post Next Post