തൃശ്ശൂർ പാലപ്പെട്ടിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു : 5 പേർക്ക് പരിക്ക്

 


 തൃശ്ശൂർ തൃപ്രയാർ: ദേശീയപാത 66 എടമുട്ടം പാലപ്പെട്ടി കിഴക്കേ വളവിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ്സ് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. ഇന്ന് രാത്രി ഒൻപതരയടെയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തര് സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. കാഞ്ചിപുരം സ്വദേശികളായ ഡെല്ലി (30), വേതാചലം (35), മാണിക്യം (45), സന്താനം (40) അൻപ് ശെൽവൻ (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വി വൺ, മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ ചെന്ത്രാപ്പിന്നി അൽ ഇക്ബാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമുള്ളതല്ല. 22 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ ബസിൻ്റ ഡീസൽ ടാങ്ക് പൊട്ടി ചോർച്ചയുണ്ടായതിനെ തുടർന്ന് നാട്ടിക ഫയർഫോഴ്‌സ് എത്തി ചോർച്ചയടച്ചു.

വലപ്പാട് പോലീസും ഹൈവെ പോലീസും സ്ഥലത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post