തൃശൂർ∙ മാള വലിയപറമ്പിൽ യുവാവിനെ സ്ക്രൂഡ്രൈവർ ഉപയോഗിച്ചു കുത്തിക്കൊന്നു. മുരിങ്ങൂർ താമരശേരി മിഥുൻ (27) ആണ് കൊല്ലപ്പെട്ടത്. മാള കാക്കുളിശേരി ബിനോയ് പാറേക്കാടൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിനാലാണു മിഥുനെ കൊത്തിക്കൊന്നതെന്നാണു പ്രാഥമിക വിവരം.
ഇന്ന് വൈകീട്ട് 5.30ഓട് കൂടിയാണ് സംഭവം. കഴുത്തിലും നെഞ്ചിലും കുത്തേറ്റ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്
കൊടുങ്ങല്ലൂരിലെ സ്വകാര്യ
ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും
മരണം സംഭവിക്കുകയായിരുന്നു.