കോളേജ് ബസ്സ് ഹോട്ടലിലേക്ക് ഇടിച്ചു കയറി നിരവധി വിദ്യാർഥികൾക്ക് പരിക്ക്

 


തൃശൂർ വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് കോളേജ് ബസ് നിയന്ത്രണം വിട്ട്

റോഡരികിലെ ഹോട്ടലിലേക്ക് ഇടിച്ചുകയറി. നിരവധി

വിദ്യാർഥികൾക്ക് പരിക്കുണ്ട്,

ഹോട്ടൽ തൊഴിലാളിയായ ഒരു സ്ത്രീക്കും സാരമായ പരിക്കുണ്ട്.  ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം. പരിക്കേറ്റ വിദ്യാര്‍ഥികളെയും ഹോട്ടല്‍ ജീവനക്കാരെയും വടക്കാഞ്ചേരിയില്‍നിന്നും എരുമപ്പെട്ടിയില്‍നിന്നും എത്തിയ ആംബുലന്‍സുകളില്‍ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.


വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു വരുന്നു. മലബാര്‍ എന്‍ജിനീയറിങ് കോളജിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.ഹോട്ടല്‍ ജീവനക്കാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ക്ക് തല ചുറ്റല്‍ ഉണ്ടായതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയുന്നു.



Post a Comment

Previous Post Next Post