മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

 


 എറണാകുളം  കിഴക്കമ്പലം : ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രികരായ വെസ്റ്റ് വെങ്ങോല തൂതപ്പിള്ളി (കൊട്ടാരപ്പിള്ളി) മുഹമ്മദിന്‍റെ മകന്‍ ടി.എം. റഫീഖ് (40), വെങ്ങോല പാലക്കോട്ടില്‍ കുഞ്ഞുമോന്‍റെ മകന്‍ പി.കെ. ശ്രീരാജ് (37) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് പി.പി. റോഡില്‍ കുമ്മനോട് കുരിശുകവലയ്ക്കു സമീപമായിരുന്നു അപകടം. പട്ടിമറ്റം ഭാഗത്തുനിന്ന് വെങ്ങോലയിലേക്കു പോവുകയായിരുന്ന ബൈക്ക് എതിരേവന്ന നിസാന്‍ മിനി ലോറിയില്‍ ഇടിച്ചാണ് അപകടം.

അപകടത്തെത്തുടര്‍ന്ന് റോഡിലേക്കു തെറിച്ചുവീണ റഫീഖ് തലയ്ക്കേറ്റ മാരക പരിക്കുമൂലം സംഭവസ്ഥലത്തുതന്നെ മരിച്ചു. ശ്രീരാജിനെ പട്ടിമറ്റം ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടൈല്‍സ്, മാര്‍ബിള്‍ തൊഴിലാളിയാണ് ശ്രീരാജ്. ഭാര്യ: ശോഭ. മകന്‍: അബിന്‍രാജ്. മാതാവ്: സരസു. റഫീക്കിന്‍റെ ഭാര്യ: സല്‍മ. മക്കള്‍: ഫര്‍സാന (പ്ലസ് വണ്‍ വിദ്യാര്‍ഥി, സെന്‍റ് മേരീസ് തുരുത്തിപ്ലി), യാസീന്‍ (എട്ടാം ക്ലാസ് വിദ്യാര്‍ഥി, കടയിരുപ്പ് ഹൈസ്കൂള്‍), ബിലാല്‍ (ഒന്നാം ക്ലാസ് വിദ്യാര്‍ഥി, മേപ്രത്തുപടി നാഷണല്‍ സ്കൂള്‍). മാതാവ്: ജമീല.

Post a Comment

Previous Post Next Post