വിവാഹത്തിന് വന്ന വീട്ടമ്മ സെപ്റ്റിക് ടാങ്കില്‍ വീണുമരിച്ചു; രക്ഷിക്കാനെത്തിയ ഭര്‍ത്താവിന് പരിക്ക്



കന്യാകുമാരി കുലശേഖരം: വിവാഹ സല്‍ക്കാരത്തിന് വന്ന വീട്ടമ്മ ഓഡിറ്റോറിയത്തിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. മുതലാര്‍ സ്വദേശി സുജില(48) ആണ് മരിച്ചത്.

ഭര്‍ത്താവ് മോഹന്‍ദാസ് (50) പരുക്കുകളോടെ ചികിത്സയിലാണ്. 


തിരുവട്ടാറിന് സമീപം ഒട്ടലിവിളയില്‍ സാമൂഹിക ക്ഷേമ കെട്ടിടത്തിലാണ് സംഭവം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച്‌ കൈ കഴുകാന്‍ പോകുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. കെട്ടിടത്തില്‍ സെപ്റ്റിക് ടാങ്കിന് സമീപമാണ് കൈ കഴുകാനുള്ള സൗകര്യം ഉള്ളത്. സുജില ടാങ്കിന് മുകളില്‍ ചവിട്ടിയപ്പോള്‍ കോണ്‍ഗ്രീറ്റ് സ്ലാബ് തകര്‍ന്ന് ടാങ്കിനുള്ളില്‍ വീണു. അവരെ രക്ഷിക്കാര്‍ ഭര്‍ത്താവ് വന്നപ്പോള്‍ മറ്റൊരു സ്ലാബ് തകര്‍ന്ന് സുജിലയുടെ പുറത്ത് വീണു. ഒപ്പം ഭര്‍ത്താവും വീണു.

ഇരുവരെയും രക്ഷിക്കാന്‍ കുലശേഖരത്ത് നിന്ന് വന്ന അഗ്നിശമന സേന വിഭാഗത്തിന്റെ വാഹനം വഴിയില്‍ അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് തക്കലയില്‍ നിന്ന് അഗ്നിശമന സേന എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടുപേരെയും തക്കല സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുജില മരിച്ചു. രണ്ട് മക്കളുണ്ട്. തിരുവട്ടാര്‍ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post