ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി; ഒരാള്‍ മരിച്ചു; നാലുപേര്‍ ആശുപത്രിയില്‍.!



ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ചുങ്കം കന്നിട്ട ബോട്ടുജെട്ടിക്ക്സമീപമാണ് അപകടമുണ്ടായത് .ആന്ധ്രാ സ്വദേശി രാമചന്ദ്ര റെഡ്ഡി ആണ് മരിച്ചത്. 


രാവിലെആറുമണിയോടെയാണ് അപകടമുണ്ടായത്. ആന്ധ്രയില്‍ നിന്നുള്ള നാലംഗസംഘംഇന്നലെയാണ് പുന്നമടക്കായലില്‍ വിനോദസഞ്ചാരത്തിനെത്തിയത്. ടൂര്‍ കഴിഞ്ഞ് രാത്രി ഇവര്‍ ഹൗസ് ബോട്ടില്‍തന്നെകിടന്നുറങ്ങുകയായിരുന്നു. 


രാവിലെഅഞ്ചുമണിയോടെയാണ് ബോട്ട് മുങ്ങുന്നത് മറ്റു ബോട്ടു ജീവനക്കാര്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ ബോട്ടിലുണ്ടായിരുന്ന ടൂറിസ്റ്റുകളെയുംജീവനക്കാരനെയും പുറത്തെത്തിച്ചു. തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.  


എന്നാല്‍ ഇവരില്‍ ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. മറ്റു നാലുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം അകത്തു കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.


Post a Comment

Previous Post Next Post