മന്തി കഴിച്ച്‌ വിഷബാധയേറ്റ് ചികിത്സയിലിരുന്ന ഒമ്ബത് വയസുകാരി മരിച്ചു;

  



കോഴിക്കോട്: കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒമ്ബത് വയസുകാരി മരിച്ചു. ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതായി പരാതി; അന്വേഷണം ആരംഭിച്ച്‌ പോലീസ്  കുന്ദമംഗലം എന്‍ഐടി ജീവനക്കാരനായ തെലങ്കാന സ്വദേശി ജെയിന്‍ സിംഗിന്റെ മകള്‍ ഖ്യാതി സിംഗാണ് മരിച്ചത്.

പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കുട്ടി കഴിച്ച ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നിരുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയെതുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


കാട്ടാങ്ങലിലെ ഫാ്സ്റ്റ് ഫുഡ് കടയില്‍ നിന്ന് കഴിഞ്ഞ 17-ന് കുട്ടിയും രക്ഷിതാക്കളും മന്തി കഴിച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിയ്‌ക്ക് ഛര്‍ദ്ദി തുടങ്ങിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഛര്‍ദ്ദിച്ച്‌ തളര്‍ന്ന കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വിഷാംശം കുട്ടിയുടെ ശരീരത്തില്‍ എത്തിയതിന്റെ ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post