അയ്യപ്പഭാക്ത്തർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വൈദുത പോസ്റ്റിൽ ഇടിച്ച് അപകടം



ഇടുക്കി  വണ്ടിപ്പെരിയാറിന് സമീപം

അറുപത്തിരണ്ടാം

മൈലിലാണ്

അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ

മൂന്ന് മണിയോടെ കർണാടക

സ്വദേശികൾ സഞ്ചരിച്ചിരുന്ന

വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ്

അപകടത്തിന് കാരണമെന്നാണ്

പ്രാഥമിക വിവരം.

അമിതവേഗത്തിൽ എത്തിയ വാഹനം

നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ

വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ്

നിന്നത്. വാഹന യാത്രികർ നിസ്സാര

പരിക്കുകളോടെ രക്ഷപ്പെട്ടു.

വണ്ടിപ്പെരിയാർ പോലീസും സമീപത്തെ

നാട്ടുകാരും ചേർന്നാണ്

രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റ യാത്രക്കാരെ സമീപത്തെ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post