വയനാട് ലക്കിടി: ലക്കിടിക്ക് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു.
സുല്‍ത്താന്‍ബത്തേരി കയ്പ്പഞ്ചേരി തയ്യില്‍ വീട്ടില്‍ പവന്‍ സതീഷ് (19) ആണ് മരിച്ചത്. പവന്‍ സതീഷിന്‍റെ സഹയാത്രികനും ബന്ധുവുമായ പുനല്‍ (23) നെ നിസാര പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് കെ എം സി ടി എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിയാണ് പവന്‍. കോളേജിലേക്ക് ബൈക്കില്‍ പോകുമ്ബോഴായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് മുന്നില്‍ പോവുകയായിരുന്ന ടാക്‌സി കാറിന്‍റെ പിന്‍വശത്ത് ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞു. ഈ സമയം തൊട്ട് സമീപത്ത് കൂടി കടന്നുപോയ കെ എസ് ആര്‍ ടി സി ബസിനടിയിലേക്കാണ് പവന്‍ സതീഷ് വീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പവന്‍റെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇
ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട്
8606295100
അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆

