കാസർകോട് ബേക്കല്‍: ടാങ്കര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. സുഹൃത്തുക്കള്‍ക്ക് ഗുരുതര പരുക്കേറ്റു.
ചന്ദ്രഗിരി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയും മൗവ്വലിലെ അബ്ദുര്‍ റഹ്‌മാന്റെ മകനുമായ അശ്ഫാഖ് (18) ആണ് മരിച്ചത്. പള്ളിക്കര ജന്‍ക്ഷനില്‍ തിങ്കളാഴ്ച രാത്രി 11.45 മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന പാലക്കുന്ന് കണ്ണംകുളം സ്വദേശികളായ രണ്ട് സുഹൃത്തുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.
ടര്‍ഫ് മൈതാനത്ത് ഫുട്‍ബോള്‍ കളിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക് പെരിയ റോഡില്‍ നിന്നും കെ എസ് ടി പി സംസ്ഥാന പാതയിലേക്ക് കയറുന്നതിനിടെ ബേക്കല്‍ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
