തൃശ്ശൂര്‍: മുറ്റിച്ചൂരില്‍ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തളിക്കുളം സ്വദേശി രാജേഷ് (40) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് മുറ്റിച്ചൂര്‍ പാലത്തില്‍ നിന്നും രാജേഷ് പുഴയിലേയ്ക്ക് ചാടിയത്.ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഫയര്‍ഫോഴ്‌സിന്റെ ഡിങ്കി ബോട്ട് ഉപയോഗിച്ചുള്ള തെരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഏഴ് പേരടങ്ങുന്ന സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്.
