ഒടയംചാലില്‍ ജീപും സ്‌കൂടറും കൂട്ടിയിടിച്ച്‌ ബാര്‍ ജീവനക്കാരനായ യുവാവ് മരിച്ചു

 


 കാസർകോഡ്   രാജപുരം:  ഒടയംചാലില്‍ ജീപും സ്‌കൂടറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. മാലക്കല്ല് ചെരുമ്ബച്ചാല്‍ സ്വദേശി തടത്തില്‍ ടിന്റു (24) ആണ് മരിച്ചത്.


ഒടയംചാല്‍ തട്ടുമ്മല്‍ ബാറിലെ സെയില്‍സ്മാനായ ടിന്റു ബുധനാഴ്ച സന്ധ്യയ്ക്ക് ഏഴ് മണിയോടെ വീട്ടിലേക്ക് സ്‌കൂടറില്‍ പോകുന്നതിനിടെ എതിരെ വന്ന ജീപുമായി കൂട്ടിയിടിക്കുകയായിരുന്നു.


ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അമ്ബലത്തറ എസ്‌ഐ സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിയാരത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ് മോര്‍ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Post a Comment

Previous Post Next Post