ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി

 


ആലപ്പുഴ: ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി.  എ ആര്‍ ക്യാമ്പിലെ എഎസ്‌ഐ ഫെബി ഗോണ്‍സാലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 


ഇന്നലെ വൈകിട്ട് വരെ ഇദ്ദേഹം ആലപ്പുഴയിലെ ക്യാമ്പിലുണ്ടായിരുന്നു. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോണ്‍സാലസ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 


ഇന്നു രാവിലെ എട്ടരയോടെയാണ് ഫെബിയുടെ മൃതദേഹം കടപ്പുറത്ത് അടിഞ്ഞത്. പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് എഎസ്‌ഐയാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തില്‍  മുറിവേറ്റ അടയാളങ്ങൾ ഒന്നും ഇല്ല 


Post a Comment

Previous Post Next Post