ആലുവ ബാലെ സംഘം സഞ്ചരിച്ച മിനി ബസ് അക്വഡക്റ്റില്‍ തട്ടി മറിഞ്ഞു. ആലുവ തോട്ടക്കാട്ടുകര - കടുങ്ങല്ലൂര്‍ റോഡില്‍ ഞായറാഴ്ച്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം.
തിരുവനന്തപുരം വൈവെ ബാലെ ഗ്രൂപ്പിന്റെ സ്വരാജ് മസ്ത വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡിന് കുറുകെ, അധികം ഉയരത്തിലല്ലാതെയാണ് പെരിയാര്‍വാലി കനാല്‍ ജലം കൊണ്ടുപോകുന്ന അക്വഡെക്‌ട് കടന്നു പോകുന്നത്. അതിനാല്‍ തന്നെ ഉയരം കൂടിയ വാഹനങ്ങള്‍ ഇതുവഴി പോകാറില്ല. മിനി ബസിന് മുകളില്‍ ബാലെക്കുള്ള സാമഗ്രികള്‍ ഉണ്ടായിരുന്നു. ഇവ അക്വഡക്റ്റിന്റെ അടിയില്‍ തട്ടിയതിനെ തുടര്‍ന്നാണ് വാഹനം മറിഞ്ഞത്. എലൂര്‍ പാട്ടുപുരക്കല്‍ ക്ഷേത്രത്തില്‍ വൈകുന്നേരം പരിപാടി അവതരിപ്പിക്കാന്‍ പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന ചിലര്‍ക്ക് നിസാര പരിക്കുകളേറ്റു. പൊലീസും ഫയര്‍ ഫോഴ്‌സും എത്തി വാഹനം ക്രെയിന്‍ ഉപയോഗിച്ച് പൊക്കിമാറ്റി. റോഡില്‍ ഏറെനേരം ഗതാഗത കുരുക്കുണ്ടായി.
