കോഴിക്കോട് പയ്യോളി: തച്ചൻ കുന്നിൽ ബസും ബൈക്കും
കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്.
അയനിക്കാട് സ്വദേശിയാണ് അപകടത്തിൽ
പെട്ടതെന്ന് കരുതുന്നു. ഇന്ന് 10.45 ഓടെയാണ്
അപകടം. തച്ചൻകുന്ന് രജിസ്ട്രാർ ഓഫീസിന്
മുന്നിലാണ് അപകടം. പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന യാത്ര
ബസും പേരാമ്പ്ര ഭാഗത്തേക്ക്
പോവുകയായിരുന്ന ബുള്ളറ്റും കൂട്ടിയിടിച്ചാണ്
അപകടം. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക്
കൊണ്ടുപോയി.
