കുറുക്കൻമൂലയിൽ മാൻ കുറുകെ ചാടി ഓടികൊണ്ടിരുന്ന സ്കൂട്ടർ മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്

 



വയനാട്   കുറുക്കൻമൂല: കുറുക്കൻ മുല കാടൻകൊല്ലിയിൽ വെച്ച് ഓടുന്ന

സ്കൂട്ടറിൽ മാനിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരി

ക്കേറ്റു. പാൽവെളിച്ചം പാറയ്ക്കൽ അനിൽ കുമാർ (45), അനില

(42) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതരയോടെ

യാണ് സംഭവം. മാനന്തവാടിയിൽ നിന്നും പാൽവെളിച്ചത്തെ വീട്ടി

ലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ കാടൻകൊല്ലിയിൽ വെച്ച് അപ്ര

തീക്ഷിതമായി മാൻ റോഡിന് കുറുകെ ചാടി ഓടുകയായിരുന്നു.

മാൻ ചാടിയത് സ്കൂട്ടറിന് മുകളിലേക്കായിരുന്നെന്നും, ഉടനെ

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞതായും അനിൽ പറഞ്ഞു.

അനിലിന് പലയിടത്തും മുറിവുകൾ പറ്റിയിട്ടുണ്ട്. അനിലയുടെ

തോളെല്ലിന് പൊട്ടലുണ്ട്. ഇരുവരും മാനന്തവാടി മെഡിക്കൽ കോ

ളേജിൽ ചികിത്സ തേടി. വനപാലകർ രാത്രി തന്നെ സ്ഥലത്തെത്തി

തുടർ നടപടികൾ സ്വീകരിച്ചു.


ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100

അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆

Post a Comment

Previous Post Next Post