കണ്ണൂർ പയ്യന്നൂര്‍: റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിന്‍ തട്ടി രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഗംഗാധരന്‍ (70) ഒളവറ, സുരേഷ് (38) പുറക്കുന്ന് എന്നിവരെയാണ് പരിയാരം കണ്ണൂര്‍ ഗവ.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ ട്രെയിന്‍ കടന്നു പോയ ഉടനെയാണ് രണ്ടു പേരെയും പരിക്കേറ്റ നിലയില്‍ കണ്ടത്. പയ്യന്നൂര്‍ അഗ്നിശമന സേനയെത്തിയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.