ദേശീയപാത എരിമയൂരിൽ കണ്ടെയ്നർ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു





പാലക്കാട്‌ ദേശീയപാത NH 544 എരിമയൂരിൽ രാത്രി പഞ്ചറായി നിർത്തിയിട്ട കണ്ടെയ്നർ ലോറിക്കു പിന്നിലേക്കു ബൈക്ക് ഇടിച്ചു കയറി യുവാവു മരിച്ചു. പെരുവെമ്പ് തോട്ടുപാടം സ്വദേശി വിഷ്ണുപ്രസാദ് (28) ആണു മരിച്ചത്. അർധരാത്രി 12.45നു ദേശീയപാത എരിമ യൂർ മേൽപാലത്തിലാണ് അപകടം. കൊച്ചി ഷിപ്യാർഡിൽ ടെക്നിക്കൽ വിഭാഗം ഉദ്യോഗസ്ഥനായ വിഷ്ണു പ്രസാദ് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു. കണ്ടെയ്നർ ലോറി ടയർ മാറ്റിയ ശേഷം ഹൈവേ പൊലീസിന്റെ സഹായത്തോടെ മുന്നോട്ട് എടുക്കുന്നതിനിടെ പിന്നിലേക്കു ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആല ത്തൂർ പൊലീസ് കേസെടുത്തു.


Post a Comment

Previous Post Next Post