റോഡ് മുറിച്ചു കടക്കവെ ബസ് ഇടിച്ച്‌ വയോധികന്‍ മരിച്ചു



തിരുവനന്തപുരം വർക്കല ഇലകമൺ

ഹരിഹരപുരത്ത് ബസ്സ് ഇടിച്ച് ഒരാൾ

മരണപ്പെട്ടു. മത്സ്യത്തൊഴിലാളിയായ

സ്റ്റാൻലി ആന്റണി(65) ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 7.35 ഓടെ ഹരിഹരപുരം

സ്കൂൾ ജംഗ്ഷന് സമീപം റോഡ് മുറിച്ചു

കടക്കവെ ഗോകുലം എന്ന സ്വകാര്യ ബസ്സ്

ഇടിച്ചാണ് അപകടം ഉണ്ടായത്. സ്റ്റാൻലി

ആന്റണി സംഭവ സ്ഥലത്ത് തന്നെ

മരണപ്പെട്ടു. മൃതദേഹം പാരിപ്പള്ളി

മെഡിക്കൽ കോളജിലേക്ക് മാറ്റി

Post a Comment

Previous Post Next Post