കാക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച്‌ എട്ടുപേര്‍ക്ക് പരിക്ക്

 


മലപ്പുറം  ദേശീയപാത66 ഇടിമുഴിക്കലിന് സമീപം കാക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച്‌ എട്ടു പേര്‍ക്ക് പരിക്ക്.

തിങ്കളാഴ്ച രാവിലെ 9മണിയോടെ ആണ്അപകടം. കണ്ണൂരില്‍നിന്ന് സിയാറത്ത് പോവുന്ന സംഘം സഞ്ചരിച്ച ബസും കന്യാകുമാരിയില്‍ നിന്ന് വയനാട്ടിലേക്ക് പോവുന്ന കാറുമാണ് കാക്കഞ്ചേരി ഇറക്കം കഴിഞ്ഞുള്ള വളവില്‍ കൂട്ടിയിടിച്ചത്. 


കന്യാകുമാരിയില്‍നിന്നുള്ള രണ്ട് കുടുംബങ്ങളില്‍നിന്നുള്ളവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലു വയസ്സുള്ള ജോഫിക് എന്ന കുട്ടിക്കും സാജി (30) എന്ന യുവതിക്കും ഗുരുതര പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാറിലുണ്ടായിരുന്ന അനി (35), രക്ഷ (അഞ്ച്), ആരുഷ്‌ (ഒന്ന്), പ്രപിന്‍ (33), സഹായ സുസ്ബിനി (29), സന (13) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. സമീപത്ത് ടീ സ്റ്റാള്‍ നടത്തുന്ന ചേലേമ്ബ്ര സ്വദേശി ഉള്ളാടന്‍തൊടി ജംഷീറിന്റെ നേതൃത്വത്തിലുള്ള നാട്ടുകാരും മറ്റു യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Post a Comment

Previous Post Next Post