തൃശ്ശൂർ: ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞു മുത്തച്ഛനും കൊച്ചുമകനും അടക്കം മൂന്ന് പേർ മരിച്ചു . ഒല്ലൂർ ചിയാരം സ്വദേശികളായ രാജേന്ദ്രബാബു(66) സന്ധ്യ (60)സമർത്ഥ് (6) എന്നിവരാണ് മരിച്ചത്.. പുഴയിലേക്ക് മറിഞ്ഞ കാറിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് പുറത്തേക്ക് എത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആശുപത്രിയിൽ എത്തിച്ചവരിൽ മൂന്ന് പേർ അവശനിലയിലായിരുന്നു. ഇവരിൽ മൂന്നു പേരുടെ മരണമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
.കാറിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. ആറാട്ടുപുഴയിലെ ഒരു റിസോർട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.